ചങ്ങനാശേരി : വാളയാർ പീഡന കേസ് സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ബി.ഡി.ജെ.എസ് പ്രതിഷേധ ജ്വാല തെളിച്ചു. പെരുന്ന നമ്പർ 2 പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് നിയോജക മണ്ഡലം കൗൺസിൽ പ്രസിഡന്റ് പി.കെ കൃഷ്ണന്റെ നേതൃത്വത്തിൽ പ്രകടനമായി പ്രവർത്തകർ നഗരം ചുറ്റിയതിനു ശേഷമാണ് പ്രതിഷേധജ്വാല തെളിച്ചത്. പ്രതിഷേധയോഗം ജില്ലാ സെക്രട്ടറി പി.അനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിനു പുത്തേട്ട്, ആർ.ജി റെജിമോൻ നിയോജക മണ്ഡലം സെക്രട്ടറി പി.ആർ.സുരേഷ്, സി.പി. ബാബു, രതീഷ് തെക്കെക്കര, കെ.ശിവാനന്ദൻ, ഷജിത്ത്, ബിജു മങ്ങാട്ടുമഠം, എം.ഡി ഷാലി, കെ.എസ് അജു,ബിനു, സാജു മംഗലംകുന്നേൽ,ഗോപിദാസ് .പി .ആർ. അനിയൻ, സന്തോഷ്, അനിൽ എന്നിവർ നേതൃത്വം നൽകി.