വൈക്കം: ടൗൺ റോട്ടറി ക്ലബ്ബും, ഇന്ത്യൻ ദന്തൽ അസോസിയേഷൻ തൃപ്പൂണിത്തുറ സെന്ററും സംയുക്തമായി വൈക്കം പള്ളിപ്രത്തുശേരി സെന്റ് ജോസഫ് എൽ. പി സ്‌കൂളിൽ ദന്തൽ ക്യാമ്പും, ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. ടി വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണി ഉദ്ഘാടനം ചെയ്തു. വൈക്കം ടൗൺറോട്ടറി ക്ലബ് പ്രസിഡന്റ് എൻ.കെ.സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി അസി. ഗവർണർ ജോസഫ് ലൂക്കോസ്, ഡോ.അനൂപ് കുമാർ, ഡോ. ജയ്‌സൺ വലിയകുളങ്ങര, ഡോ.സജി ,ഡോ.ജിജി, പി.ടി.എ പ്രസിഡന്റ് മനോഹരൻ പി.കെ, വന്ദന.കെ, ജോൺ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. ക്യാമ്പിൽ നാനൂറോളം കുട്ടികളെ പരിശോധിച്ചു.