പാലാ : റവന്യൂ ജില്ലാ സ്‌കൂൾ കായിക ഇന്ന് മുതൽ പാലാ മുനി. സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കും. മാണി സി.കാപ്പൻ എം.എൽ.എ (ചെയർമാൻ), വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.അജിതാകുമാരി (ജനറൽ കൺവീനർ) എന്നിവർ ഭാരവാഹികളായുള്ള സംഘാടകസമിതിയെയും മത്സര നടത്തിപ്പിനായി വിവിധ കമ്മിറ്റികളുടെ കൺവീനർമാരെയും തിരഞ്ഞെടുത്തു. ഷിബുമോൻ ജോർജ് (പബ്ലിസിറ്റി കമ്മിറ്റി),സജിമോൻ(പ്രോഗ്രാം), വി.കെ.ഷിബു(ഗ്രൗണ്ട് ആന്റ് എക്യൂപ്‌മെന്റ്),കെ.ജെ.പ്രസാദ്(ട്രോഫി), അനിതാ സുശീൽ(റിസപ്ഷൻ),കെ രാജ്കുമാർ(ഭക്ഷണം),കെ എസ് അനിൽകുമാർ(സേ്ര്രജ്, പന്തൽ, ലൈറ്റ് ആന്റ് സൗണ്ട്),ബിജോ ജോസഫ് (സെറിമണി),അനൂപ് സി.മറ്റം(ലോ ആൻഡ് ഓർഡർ),ഷെർലി ചാക്കോ (വെൽഫെയർ) എന്നിവരാണ് കൺവീനർമാർ. സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിനിടെ ഹാമർ തലയിൽ വീണ് ഫീൽഡ് വോളന്റിയറായിരുന്ന വിദ്യാർത്ഥി മരിക്കാനിടയായ സാഹചര്യത്തിൽ അതീവ ജാഗ്രതയോടെയാണ് മേളയുടെ സംഘാടനവും നടത്തിപ്പും.