കോട്ടയം : കഞ്ചാവുമായി മീനടം സ്വദേശിയായ സുനീഷ് ജോസഫിനെ(30) പുതുപ്പള്ളിയിൽ നിന്ന് പിടികൂടി. മുൻപ് കഞ്ചാവ് , സ്‌പിരിറ്റ് കേസുകളിൽ പ്രതിയായ ഇയാൾ ഭാര്യവീടിനു സമീപത്ത് കഞ്ചാവ് വില്പന നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.