പാലാ: പാലാ ടൗൺ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൈക ജ്യോതി പബ്ലിക് സ്‌കൂളിൽ നടത്തിയ ലൈഫ് സ്‌കിൽ, മൈന്റ് പവർ ട്രെയിനിംഗ് ക്യാമ്പ് റീജിയൺ ചെയർമാൻ അഡ്വ. ആർ മനോജ് പാലാ ഉദ്ഘാടനം ചെയ്തു. പാലാ ടൗൺ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ജിമ്മി ജോർജ് പുലിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ലേബർ ഇൻഡ്യാ ഗ്രൂപ്പ് ചെയർമാൻ ജോർജ് കുളങ്ങര ക്ലാസ് നയിച്ചു. ജ്യോതി പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ദീപ്തി പരുവനാനി, ബെന്നി മൈലാടൂർ, അനിൽ വി നായർ, മാത്യു പൂവേലിൽ, അഗസ്റ്റിൻ വാഴക്കാമല എന്നിവർ പ്രസംഗിച്ചു