പാലാ: 'റീട്ടെയ്ൽ വ്യാപാര മേഖലയുടെ ഭാവി' എന്ന വിഷയത്തെക്കുറിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പാലാ യൂണിറ്റ് സെമിനാർ സംഘടിപ്പിച്ചു. സെമിനാറിൽ ഐ.ടിയുടെ ഭാഗമായ അടൽ ഇൻക്യൂബേഷൻ സെന്റർ സി.ഇ.ഒ.ഹരിലാൽ ഭാസ്‌ക്കർ ക്ലാസ്സ് നയിച്ചു. ട്രിപ്പിൾ ഐ.റ്റി. ഇൻകുബേഷൻ സെന്ററുമായി സഹകരിച്ച് നവീന ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ സഹായിക്കുന്ന നിരവധി സർക്കാർ പദ്ധതികളും ഹരിലാൽ വിശദീകരിച്ചു.
പാലാ യൂണിറ്റ് പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്തു. ആന്റണി കുറ്റിയാങ്കൽ, ജോൺ ദർശന, എബിസൺ ജോസ്, അനൂബ് ജോർജ്, ബൈജു കൊല്ലംപറമ്പിൽ, ജോസ് ,ജയേഷ് ജോർജ് എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി