പാലാ: ടൗൺ ബസ് സ്റ്റാൻഡിലെ വർഷങ്ങൾക്ക് മുമ്പ് തകർന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പുനർനിർമ്മിക്കണമെന്ന് കോൺഗ്രസ് വിചാർ വിഭാഗ് പാലാ ബ്ലോക്ക് നേതൃയോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് ചെയർമാൻ ബിനോയി കണ്ടത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷിജി ഇലവുംമൂട്ടിൽ, അഡ്വ. അനിൽ മാധവപ്പള്ളി, ഷോജി ഗോപി, തോമസുകുട്ടി നെച്ചിക്കാട്ട്, ബിനോ ചൂരനോലി, രാഹുൽ പി.എൻ.ആർ., ബൈജു പി.ജെ., ജോഷി നെല്ലിക്കുന്നേൽ, രാജേഷ് കാരക്കാട്ട്, ബെന്നി നെല്ലിക്കൽ, ശ്രീരാഗം രാമചന്ദ്രൻ, കിരൺ അരീക്കൽ, ജോഷി പാംബ്ലാനിയിൽ, ജസ്റ്റിൻ പുല്ലാട്ട് തുടങ്ങിയവർ സംസാരിച്ചു.