കോട്ടയം: തിരുനക്കരക്കുന്ന് റസിഡൻസ് വെൽഫെയർ അസോസിയേഷനും ജനമൈത്രി പൊലീസും സംയുക്തമായി തിരുനക്കര എൻ.എസ്.എസ് എൽ.പി സ്‌കൂളിൽ ബോധവത്‌കരണ ക്ലാസ് നടത്തി. സ്‌കൂളിലെ കുട്ടികൾക്കും ഇവരുടെ മാതാപിതാക്കൾക്കുമായാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. സ്‌കൂൾ പ്രധാന അദ്ധ്യാപിക പി.എൽ സുശീലാദേവി ക്ലാസ് ഉദ്ഘാടനം ചെയ്‌തു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിസ്റ്റർ ഡോ.ഡോണ ക്ലാസ് നയിച്ചു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് രമാദേവി അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അനുഷ കൃഷ്‌ണ, സെക്രട്ടറി എൻ.പ്രതീഷ്, എൻ.വെങ്കിട കൃഷ്‌ണൻ പോറ്റി, ജനമൈത്രി പ്രതിനിധികളായ ബാബുരാജ്, ബിബിൻ, പി.ടി.എ പ്രസിഡന്റ് വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.