മുണ്ടക്കയം: കിടപ്പുരോഗികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുമെന്നു പെരുവന്താനം അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റിവ് സെസൈററി പ്രസിഡന്റ് അഡ്വ.അലക്‌സ കോഴിമല, കോ-ഓർഡിനേറ്റർ വിജു പി ചാക്കോ എന്നിവർ അറിയിച്ചു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽകോളജിലെ ന്യൂറോ സർജറി വിഭാഗം തലവനായിരുന്ന ഡോ:തോമസ് ജോസഫിന്റെ നേതൃത്വത്തിൽ കോയമ്പത്തൂർ സഹായി ഇൻജ്വറി റീഹാബിലിറ്റേഷൻ സെന്ററിലെ വിദഗ്ദ്ധർ രോഗികളെ പരിശോധിക്കും. ശനിയാഴ്ച രാവിലെ 8.30മുതൽ വൈകിട്ട് 3.30 വരെ മുപ്പത്തിയഞ്ചാം മൈൽ ഡി പോൾ പബ്ലിക് സകൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. വിവരങ്ങൾക്ക്: 9446315882