ചങ്ങനാശ്ശേരി: യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന പി.പി സുരേഷ് മെമ്മോറിയൽ എവറോളിംഗ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റ് നാളെ തുടങ്ങും. മഞ്ചാടിക്കര വാണി ഗ്രൗണ്ടിൽ നടക്കുന്ന മത്സരം 10ന് രാത്രി 9ന് ഫൈനൽ മത്സരത്തോടു കൂടി സമാപിക്കും. മത്സരങ്ങളുടെ ഉദ്ഘാടനം എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് നാളെ വൈകിട്ട് അഞ്ചിന് നിർവ്വഹിക്കും. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, നഗരസഭ ചെയർമാൻ ലാലിച്ചൻ കുന്നിപറമ്പിൽ, വൈസ് ചെയർപേഴ്‌സൺ അംബിക വിജയൻ എന്നിവർ പങ്കെടുക്കും. രണ്ടാം ദിവസം നടക്കുന്ന സമാപന സമ്മേളനത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി സമ്മാനദാനം നിർവഹിക്കും. സി. എഫ് തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.നഗരസഭ ക്ഷേമകാര്യ സ്ഥിരം സമതി അദ്ധ്യക്ഷ ജസ്സി വർഗ്ഗീസ്, മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം പി.എസ്.ഹാഷിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാഖി കലേഷ്, കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.