കോട്ടയം: ജീവിതത്തിലുടനീളം വിട്ടുവീഴ്ച ചെയ്യാതെ എവിടെയും നട്ടെല്ലുയർത്തി പിടിച്ചു നിലപാടുകളിൽ ഉറച്ചു നിന്ന രാഷ്ടീയ സാമുദായിക നേതാവായിരുന്നു ആർ .ശങ്കറെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കോട്ടയം ഡി.സി.സിയും ആർ.ശങ്കർ ഫൗണ്ടേഷനും സംയുക്തമായി നടത്തിയ ആർ .ശങ്കർ ചരമവാർഷികദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയും വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയെന്ന നിലയിലും നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റം വരുത്താൻ കഴിഞ്ഞ ശങ്കർ കേരളത്തിലാദ്യമായി വിധവാ പെൻഷൻ അടക്കം നിരവധി സാമൂഹ്യ ക്ഷേമ പരിപാടികൾക്കും മുൻ തൂക്കം നൽകിയതായി തിരുവ‌ഞ്ചൂർ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കുര്യൻ ജോയി വിധവാ ധനസഹായ വിതരണം നടത്തി.ആർ ശങ്കർ ഫൗണ്ടേഷൻ ചെയർമാൻ എം.ജി ശശിധരൻ ടോമി കല്ലാനി, ഡോ.പി.ആർ.സോന, നാട്ടകം സുരേഷ് , ഫിലിപ്പ് ജോസഫ്, പി.എസ്.രഘുറാം, ജി.ഗോപകുമാർ, സുകുമാരൻ മൂലേക്കാട്, സോമുമാത്യൂ, മോഹൻ കെ നായർ ,നന്തിയോട് ബഷീർ, എസ്.രാജീവ്, എൻ.എസ് ഹരിശ്ചന്ദ്രൻ .തുടങ്ങിയവർ പ്രസംഗിച്ചു.