പാലാ: റവന്യൂ ജില്ലാ കായിമേളയുടെ ഉദ്ഘാടനം നടക്കുന്നതിനിടെ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വാമൂടിക്കെട്ടി കായിക അദ്ധ്യാപകർ പ്രകടനം നടത്തി. യു.പി, ഹൈസ്‌കൂൾ, കായിക അദ്ധ്യാപിക തസ്തിക നിർണയ മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്‌കരിക്കുക,ഹയർസെക്കൻഡറി തസ്തിക അനുവദിച്ചു നിയമനവും പ്രമോഷനും നടപ്പിലാക്കുക, തുല്യ ജോലിക്ക് തുല്യ വേതനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം . കായിക അദ്ധ്യാപക സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന് സമിതി സംസ്ഥാന പ്രസിഡന്റ് ജോസ്‌മോൻ വെട്ടം, ജില്ലാ പ്രസിഡന്റ് കെ.വി. ഫ്രാൻസിസ്, ജില്ലാ സെക്രട്ടറി തോമസ് മാത്യു, മാത്യു തൈക്കാവ്, റ്റീ.ഡി. ജോർജ്, സിന്ധു എന്നിവർ നേതൃത്വം നൽകി.