പാലാ: ആദ്യം മത്സരിച്ചപ്പോൾ തന്നെ സ്വർണം. ഇനിയുള്ള മത്സരങ്ങളിലും ഗ്ളോറിക്ക് സ്വർണമാണ് ലക്ഷ്യം. പാലാ സെന്റ് മേരീസ് സ്‌കൂൾ എട്ടാം ക്ലാസുകാരി ഗ്ലോറിമോൾ ജോസ് സബ് ജൂനിയർ പെൺകുട്ടികളുടെ ലോംഗ് ജമ്പിലാണ് ഒന്നാം സ്ഥാനത്തോടെ കുതിപ്പ് തുടങ്ങിയത്. ഇനി നൂറ്, ഇരുനൂറ് മീറ്റർ മത്സരങ്ങളിലും ഗ്ളോറി മെഡൽ പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണയും ലോംഗ് ജമ്പിൽ ഗ്ളോറിയായിരുന്നു താരം. മീനച്ചിൽ കുമ്പാനി മാളിയേക്കൽ ജോസുകുട്ടിയുടെയും ലിൻസിയുടെയും മകളാണ്. സഹോദരങ്ങൾ ലിജോ, സിബു.