പാലാ: സ്കൂളിൽ നിന്ന് ഒരാൾക്ക് പോലും ഡിസ്കസ് ത്രോയിൽ മത്സരിക്കേണ്ട. ഒടുവിൽ സംറ വെല്ലുവിളി ഏറ്റെടുത്തു. ഉപജില്ലയിൽ നിന്ന് ജില്ലയിലെത്തിയപ്പോഴും ഒന്നാം സ്ഥാനം കൂടെപ്പോന്നു! സീനിയർ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ നേട്ടം കൊയ്ത സംറ സംസ്ഥാന ബാസ്‌കറ്റ് ബോൾ താരവും കോട്ടയം മൗണ്ട് കാർമൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയുമാണ്. ആറു വർഷമായി ദേശീയ ബാസ്‌കറ്റ് ബോൾ ചാമ്പ്യൻഷിപ്പുകളിൽ കേരളത്തിനെ പ്രതിനിധീകരിക്കുന്നുണ്ട്.
2017ൽ പാലായിൽ നടന്ന സംസ്ഥാന സ്‌കൂൾ കായിക മേളയിൽ സംറ ഷോട്ട്പുട്ടിൽ മത്സരിച്ചിരുന്നു. തിരുവനന്തപുരം കൊച്ചുവേളി സ്വദേശിയായ സംറ ഇത്തവണയും ഷോട്ട്പുട്ടിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഡൽഹിയിൽ നടക്കുന്ന ദേശീയ ബാസ്‌കറ്റ് ബോൾ മത്സരത്തിൽ പങ്കെടുക്കാൻ ഇന്നു പുറപ്പെടേണ്ടതിനാൽ ഒഴിവായി.