കോട്ടയം: എം.ജി സർവകലാശാല മാർക്ക്ദാന വിവാദത്തിൽ സർവകലാശാല ജീവനക്കാരെ ബലിയാടാക്കരുതെന്ന് ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ (എഫ്.യു.ഇ.ഒ) സംസ്ഥാന സമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എൻ.എൽ ശിവകുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.ജി സെബാസ്റ്റ്യൻ, ട്രഷറർ എം.ഷാജിഖാൻ, ഡോ.പി.കെ സുരേഷ്‌കുമാ‌ർ, ഒ.ടി പ്രകാശ്, ഡി.ഷാജികുമാർ, കെ.പ്രവീണകുമാർ, എസ്.അശോക്‌കുമാർ, ഡോ.ദിനേശൻ കൂവക്കായി, ആർ.പ്രവീൺ, കെ.എസ്. നിസാർ എന്നിവർ പ്രസംഗിച്ചു.