കോട്ടയം: പൊതുവിദ്യാഭ്യാസ വകുപ്പും ജില്ലാ സാക്ഷരതാ മിഷനും സംയു‌ക്തമായി നടത്തുന്ന ജില്ലാ തുടർ വിദ്യാഭ്യാസ കലോത്സവം ഇന്നു മുതൽ 11 വരെ ഗവ.മോഡൽ ഹയ‌ർസെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ പത്തിന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിക്കും. നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആ‌ർ സോന മുഖ്യപ്രഭാഷണം നടത്തും. ചിത്രകാരി കാജൽ ദത്ത് മുഖ്യാതിഥിയായിരിക്കും. 11 ന് ഉച്ചയ്‌ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. സംവിധായകൻ ജോഷി മാത്യു മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി മോൾ മനോജ് അദ്ധ്യക്ഷത വഹിക്കും. അഞ്ച് വേദികളിലായി 63 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും.