kob-muhammed-rafeeq-koo

പൊൻകുന്നം: പി.പി.റോഡിൽ പൊൻകുന്നം കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് സമീപം കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർ കൂരാലി കുളങ്ങരയിൽ മുഹമ്മദ് റഫീഫ് (34) മരിച്ചു.
പനമറ്റം ജുമാ മസ്ജിദ് മുൻ ഇമാം ഹസ്സൻ മൗലവിയുടെയും മൈമൂണിന്റെയും മകനാണ് . കബറടക്കം നടത്തി. ഭാര്യ:ഷെബീന പെരുംപെട്ടി ഇലവുങ്കൽ കുടുംബാംഗം. മകൻ: അബ്ദുൾ ജലീൽ.
തിങ്കളാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം. റെഫീക്കിന്റെ ഓട്ടോറിക്ഷയിൽ നിയന്ത്രണം വിട്ടെത്തിയ കാറിടിക്കുകയായിരുന്നു. ഓട്ടോയാത്രക്കാരി കൂരാലി ഇലവനാൽ താഴെ സുഹറാ(60) അന്നു തന്നെ മരിച്ചിരുന്നു. ഭർത്താവ് ഹസൻകുട്ടി (64) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.