കാഞ്ഞിരപ്പള്ളി: സ്‌കൂൾ വിദ്യാ‌ർത്ഥികളുടെ മാനസികവും, ശാരീരികവും ബൗധികവുമായുള്ള വളർച്ച ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറ്റ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി അൽഫീൻ പബ്ലിക്ക് സ്‌കൂൾ 500 ലധികം കുട്ടികളെ അണിനിരത്തി സൂംബാം ഡിസ്‌പ്ലൈ സംഘടിപ്പിക്കുന്നു. സ്‌കൂളിന്റെ കായിക ദിനാചരണത്തിന്റെ ഭാഗമായി ഇന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. വ്യായാമ മുറകൾ നൃത്തത്തിന്റെ രൂപത്തിൽ അവതരിപ്പിച്ച് മാനസികവും ശാരീരകവുമായ പിരിമുറുക്കം ഇല്ലാതാക്കുകയാണ് ലക്ഷ്യമിടുന്നത്.