കോട്ടയം: ബി.ഡി.ജെ.എസ് പുതുപ്പള്ളി നിയോജക മണ്ഡലം പ്രവർത്തകയോഗം 9ന് വൈകിട്ട് 4.30ന് പാമ്പാടി ഓഫീസിൽ ചേരും. പാർട്ടി സംസ്ഥാന ട്രഷറർ എ.ജി. തങ്കപ്പൻ, ജില്ലാ സെക്രട്ടറിമാരായ പി. അനിൽകുമാർ, ഷൈലജ രവീന്ദ്രൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. സമ്മേളനത്തിന് ശേഷം വാളയാർ കേസ് അന്വേഷണം സി.ബി.ഐ യ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പാമ്പാടിയിൽ പ്രതിഷേധ പ്രകടനവും ദീപപ്രോജ്വലനവും നടത്തും. ബി.ഡി.ജെ.എസ്, പോഷകസംഘടനകളുടെ നിയോജകമണ്ഡലം, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും പരിപാടികളിൽ സംബന്ധിക്കണമെന്ന് പ്രസിഡന്റ് രാജൻ തച്ചിലോത്ത് സെക്രട്ടറി കൃഷ്ണൻകുട്ടി വാകത്താനം എന്നിവർ അറിയിച്ചു.