കോട്ടയം: ഒക്‌ടോബറിലെ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നാളെ രാവിലെ പത്തിന് കെ.എസ്.ആർ.ടി.സി ജീവനക്കാർ വിലാപയാത്ര നടത്തും. രാവിലെ പത്തിന് ഗാന്ധിസ്‌ക്വയറിൽ നിന്നും ടി.ബി റോഡ് വഴി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ തൊഴിലാളികളും കുടുംബാംഗങ്ങളും ധർണ നടത്തും.