കോട്ടയം: എസ്. എൻ. ഡി. പി. യോഗം വനിതാസംഘം കോട്ടയം യൂണിയൻ സമിതി 41-ാമത് വാർഷികം 9ന് നാഗമ്പടം ശിവഗിരി തീർത്ഥാടനാനുമതി സ്മാരക പവലിയനിൽ നടത്തും. കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു സമ്മേളനം ഉദ്ഘാടനം ചെയ്യും. വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ അദ്ധ്യക്ഷത വഹിക്കും. വനിതാസംഘം യൂണിയൻ സെക്രട്ടറി കൃഷ്ണമ്മ പ്രകാശ് വരവ്- ചെലവ് കണക്കും റിപ്പോർട്ടും അവതരിപ്പിക്കും. യോഗം കൗൺസിലർ എ. ജി. തങ്കപ്പൻ, യൂണിയൻ സെക്രട്ടറി ആർ. രാജീവ്, വൈസ് പ്രസിഡന്റ് വി.എം.ശശി, വനിതാസംഘം കേന്ദ്രസമിതിയംഗം ഷൈലജ രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും. പ്രസിഡന്റ് ഇന്ദിര രാജപ്പൻ സ്വാഗതവും വൈസ് പ്രസിഡന്റ് ശ്യാമള വിജയൻ നന്ദിയും അർപ്പിക്കും. വാർഷികപൊതുയോഗ പ്രതിനിധികളായി യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.