തുക കേന്ദ്രം അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എം. പി

പൂപ്പാറയിലെ റോഡ് നിർമ്മാണത്തിന്റെ തടസം നീങ്ങി

ഗ്യാപ് റോഡിൽ പാറയിടിയുന്നതുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പഠനം നടത്തും

അടിമാലി: ഇടുക്കി ജില്ലയിലെ ദേശിയ പാതകളുടെ വികസനത്തിനായി 68 കോടി കേന്ദ്രം അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എം പി
ചെറുതോണി പാലത്തിന് 25 കോടി, അടിമാലി കുമളി പാതയിൽ സംരക്ഷണ ഭിത്തി ,വീതികൂട്ടൽ എന്നിവയ്ക്ക് 33 കോടി, വണ്ടിപ്പെരിയാർ മുതൽ അറുപതാം മൈൽ വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് 10കോടി എന്നിവയ്ക്കാണ് അനുമതി ലഭിച്ചത്.
കൊച്ചിധനുഷ് കോടി ദേശീയ പാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ വിനോദ സഞ്ചാര സീസൺ ആരംഭിക്കുന്നതിന് മുൻപായി പൂർത്തികരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഗ്യാപ് റോഡിൽ പാറയിടിയുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് എൻ ഐ ടി ശാസ്ത്രീയ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.
ഗ്യാപ് റോഡിന് സമാന്തരമായ പാത വേണമെന്ന ചിന്നക്കനാൽ പ്രദേശത്തെ ജനങ്ങളുടെ ആവശ്യം പരിഗണിച്ച് സർക്കാരുമായി കൂടിയാലോചിച്ച് സാദ്ധ്യതാ പഠനം നടത്താൻ ദേശിയ പാത അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പൂപ്പാറയിലെ റോഡ് നിർമ്മാണത്തിന്റെ തടസം നീങ്ങിയതായും എം പി അറിയിച്ചു