കോട്ടയം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്‌ടറേറ്റ് മാർച്ചും ധർണയും കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി പ്രഫ.കെ.സദാശിവൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ ആശുപത്രിയ്‌ക്കു മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം കളക്‌ടറേറ്റിനു മുന്നിൽ സമാപിച്ചു. തുടർന്ന് ചേർന്ന ധർണയിൽ പള്ളം ബ്ലോക്ക് പ്രസിഡന്റ് പി.പി പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ.സെക്രട്ടറി കെ.കേശവൻ, ടൗൺ ബ്ലോക്ക് പ്രസിഡന്റ് വി.സി മോഹനൻ, സാംസ്‌കാരിക വേദി ജില്ലാ കൺവീനർ വി.ജി ശിവദാസ്, പള്ളം ബ്ലോക്ക് സെക്രട്ടറി സി.ടി ജോൺ, ടൗൺ സെക്രട്ടറി പി.കെ കുരുവിള എന്നിവർ പ്രസംഗിച്ചു.