അടിമാലി: വിശ്വദീപ്തി പബ്ലിക് സ്‌കൂളിൽ നടക്കുന്ന സെൻട്രൽ കേരള സഹോദയ കായികമേളയിലെ ആദ്യദിനം പൂർത്തിയായപ്പോൾ 113 പോയിന്റുമായി മൂവാറ്റുപുഴ നിർമ്മല പബ്ലിക് സ്‌കൂൾ മുന്നേറി. 69 പോയിന്റുകളോടെ വാഴക്കുളം കാർമ്മൽ പബ്ലിക് സ്‌കൂൾ രണ്ടാമത് എത്തി. കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്‌കൂൾ മൂന്നാം സ്ഥാനത്തും അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂൾ നാലാം സ്ഥാനത്തും തുടരുന്നുണ്ട്.കിഡീസ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായി 75 ഇനങ്ങളിൽ 35 ഇന മത്സരങ്ങളാണ് ആദ്യദിനത്തിൽ കഴിഞ്ഞത്.
ഇന്ന് രാവിലെ ഒൻപതിന് രണ്ടാംദിന മത്സരങ്ങൾ ആരംഭിക്കും