jalanidhi

നെടുംകുന്നം: ജലനിധി തൊട്ടിക്കൽ ശുദ്ധജല വിതരണ പദ്ധതി ഡോ. എൻ. ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിന നൗഷാദ് അദ്ധ്യക്ഷത വഹിച്ചു .സമിതി പ്രസിഡന്റ് ടി.ആർ ഉണ്ണികൃഷ്ണൻ സ്വാഗതവും ,വാർഡ് മെമ്പർ ജോസഫ് ദേവസ്യാ ആമുഖ പ്രസംഗം നടത്തി. ബ്ലോക്ക് പ്രസിഡന്റ് കെ.പി ബാലഗോപാലൻ നായർ സുവനീർ പ്രകാശനം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ അജിത്ത് മുതിരമല കോൺട്രാക്ടർമാരെയും ,സ്ഥലം നൽകിയവരെയും ആദരിച്ചു . പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ,​ ബ്ലോക്ക് മെമ്പർമാരായ റോസമ്മ തോമസ് ,രാജേഷ് കൈടാച്ചിറ വാർഡ് മെമ്പർമാരായ ,രവി വി സോമൻ , ലളിതാഭായി റ്റീച്ചർ ,രാജമ്മ രവീന്ദ്രൻ ,ലതാ ഉണ്ണികൃഷ്ണൻ ,ജലനിധി ജൂനിയർ എൻജിനിയർ ഋഷിമോഹൻ ,എ.ഡി.എസ് പ്രസിഡന്റ് എൽസി ജോസഫ്, യുവധാര ക്ലബ് രക്ഷാധികാരി ജോസഫ് ടി.വി ,മഹാത്മ വയോജന ക്ലബ് പ്രസിഡന്റ് കെ.ജി ഗോപി ,ജലനിധി ട്രഷറർ മഹേഷ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.