പാലാ : കോട്ടയം റവന്യൂ ജില്ലാ കായികമേളയിൽ അത്‌ലറ്റിക് മത്സരത്തിൽ ആദ്യദിനത്തിൽ 9 സ്വർണവും 6 വെള്ളിയും 7 വെങ്കലവും ഉൾപ്പെടെ 70 പോയിന്റുമായി ഈരാറ്റുപേട്ട സബ് ജില്ല ഒന്നാം സ്ഥാനത്ത് . 7 സ്വർണവും 5 വെള്ളിയും 2 വെങ്കലവും നേടി 51 പോയിന്റുമായി പാലാ രണ്ടാമതും 2 വെള്ളിയും 7 വെങ്കലവും നേടി 13 പോയിന്റുമായി കാഞ്ഞിരപ്പള്ളി മൂന്നാം സ്ഥാനത്തുമാണ്. വൈക്കം (09 പൊയിന്റ്), കോട്ടയം ഈസ്റ്റ് (07 പോയിന്റ്) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ്.

സ്‌കൂൾ തലത്തിൽ 8 സ്വർണവും 6 വെള്ളിയും 6 വെങ്കലും നേടി 64 പോയിന്റുമായി ഈരാറ്റുപേട്ട വിദ്യാഭ്യാസജില്ലയിലെ എസ്.എം.വി എച്ച്.എസ്.എസ് പൂഞ്ഞാർ ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്. തൊട്ടുപിന്നിലായി 4 സ്വർണവും 3 വെള്ളിയും 1 വെങ്കലുമുൾപ്പെടെ 29 പോയിന്റുമായി പാലാ വിദ്യാഭ്യാസ ഉപജില്ലയിലെ സെന്റ് മേരീസ് എച്ച്.എസ്.എസ് പാലാ രണ്ടാം സ്ഥാനത്തും 2 സ്വർണവും 2 വെള്ളിയും ഉൾപ്പെടെ 16 പോയിന്റുമായി സെന്റ് തോമസ് എച്ച്.എസ്.എസ് പാലാ മൂന്നാം സ്ഥാനത്തും ലീഡ് ചെയ്യുന്നു.


ഒന്നും രണ്ടും സ്ഥാനം നേടിയവർ

അത്‌ലറ്റിക് വിഭാഗത്തിൽ സബ് ജൂനിയർ വിഭാഗം ഹൈജംപ് (ആൺകുട്ടികൾ): അഭിമന്യു മനീഷ് (വല്ലകം സെന്റ് മേരീസ് എച്ച്.എസ്.എസ്).. നെൽവിൻ തോമസ് (മാന്നാനം സെന്റ് എപ്രേം എച്ച്എസ്എസ്).

ഷോട്പുട് (സബ് ജൂനിയർ) പെൺകുട്ടികൾ 3 കെ.ജി.: ഷമ്‌ന ഫാത്തിമ ഹാജി (മണിമല സെന്റ് ജോർജ് എച്ച്.എസ്.എസ്), കൃപാ ജോസ് (വാകക്കാട് അൽഫോൻസാ ജി.എച്ച്.എസ്).

ലോംഗ്ജംപ് (സബ് ജൂനിയർ) പെൺ: ഗ്ലോറിമോൾ ജോസ് (പാലാ, സെന്റ് മേരീസ് എച്ച്.എസ്.എസ്) ഒന്നാം സ്ഥാനവും നിമിഷ പ്രസന്നൻ (പൂഞ്ഞാർ എസ്.എം.വി എച്ച്.എസ്.എസ്)

ഡിസ്‌കസ് ത്രോ (1 കെ.ജി) സബ് ജൂനിയർ (ആൺ): ജോജോമോൻ ജോണി (പൂഞ്ഞാർ സെന്റ് ആന്റണീസ് എച്ച്.എസ്.എസ്), ജിൽസ് സണ്ണി (ഉമിക്കുപ്പ, സെന്റ് മേരീസ് എച്ച്.എസ്)

ഹൈജംബ് (സീനിയർ പെൺ): മനീഷാ ബിജു (കേരളാ സ്റ്റേറ്റ് സ്‌പോർട്സ് അക്കാഡമി, ഭരണങ്ങാനം), രശ്മി ജയരാജ് (പൂഞ്ഞാർ, എസ്.എം.വി എച്ച്.എസ്.എസ്)

ജോവലിൻ ത്രോ: (500 ഗ്രാം) (ജൂനിയർ പെൺകുട്ടികൾ) സ്വാധിമോൾ എൻ.എം. (സെന്റ് മേരീസ് എച്ച്.എസ്, പാലാ), അഞ്ജന മാർട്ടിൻ (സെന്റ് ജോസഫ് എച്ച്.എസ്, കൊഴുവനാൽ)

ഷോട്പുട് (5 കെ.ജി) :സീനിയർ ആൺകുട്ടികൾ ജീവൻ ജോസ് ജോജി (സെന്റ് മേരീസ് എച്ച്.എസ്.എസ്, മണർകാട്), ഡൊമിനിക് മാത്യു (മറ്റക്കര ഹയർ സെക്കൻഡറി)

80 മീ. ഹർഡിൽസ് (സബ് ജൂനിയർ ആൺ) :റോഷിൻ റോയി (എസ്.എം.വി എച്ച്.എസ്.എസ് പൂഞ്ഞാർ), ഷോൺ ഷാജി ( എസ്.എം.വി എച്ച്.എസ്.എസ് പൂഞ്ഞാർ)

80 മീ. ഹർഡിൽസ് (സബ് ജൂനിയർ പെൺ): ആൻട്രീസാ മാത്യു (കേരളാ സ്റ്റേറ്റ് സ്‌പോർട്‌സ് അക്കാഡമി, ഭരണങ്ങാനം), മെൽബാ മേരി സാബു (കേരളാ സ്‌പോർട്‌സ് അക്കാഡമി, ഭരണങ്ങാനം).

110മീ ഹർഡിൽസ് (ജൂനിയർ ആൺ): ജിസ് ബേബി (സെന്റ് തോമസ് എച്ച്എസ്എസ് പാലാ), ശ്യാംകുമാർ പി.എസ് (എസ്.എം.വി. എച്ച്.എസ്.എസ് പൂഞ്ഞാർ).

100 മീ ഹർഡിൽസ് (ജൂനിയർ പെൺ):അലീനാ വർഗീസ് (കേരളാ സ്‌പോർട്‌സ് അക്കാഡമി, ഭരണങ്ങാനം), ജൂബി ജേക്കബ് (കേരളാ സ്‌പോർട്‌സ് അക്കാഡമി, ഭരണങ്ങാനം)

100മി. ഹർഡിൽസ് (സീനിയർ പെൺ): ആൻ റോസ് ടോമി (കേരളാ സ്‌പോർസ് അക്കാഡമി, ഭരണങ്ങാനം), അന്നാ തോമസ് മാത്യു (കേരളാ സ്‌പോർട്‌സ് അക്കാദമി, ഭരണങ്ങാനം).

110മി ഹർഡിൽസ് (സീനിയർ ആൺ): ഏബൽ ബിജു (എസ്.എം.വി എച്ച്.എസ്.എസ് പൂഞ്ഞാർ), അരവിന്ദ് രാജു (ഗവ. വി.എച്ച്.എസ്.എസ് പൊൻകുന്നം)

ലോംഗ് ജംപ് (സബ് ജൂനി. ആൺ): റോഷിൻ റോയി (എസ്.എം.വി എച്ച്.എസ്.എസ് പൂഞ്ഞാർ), അശ്വിൻ വി.ആർ (സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്)

ഡിസ്‌കസ് ത്രോ (1 കെ.ജി) സീനിയർ: പെൺ സുമ്ര സ്റ്റാൻലി (എംടി കാർമ്മൽ എച്ച്.എസ്.എസ് കോട്ടയം), അരുണിമ സണ്ണി (സെന്റ് മേരീസ് ജി.എച്ച്.എസ് പാലാ)

സബ് ജൂനി. ആൺ .400 മീ : ഹിരൺ ചന്ദ് (എസ്.എം.വി എച്ച്.എസ്.എസ് പൂഞ്ഞാർ), റോഷിൻ റോമിയോ (സെന്റ് തോമസ് എച്ച്.എസ്.എസ് പാലാ)

സബ് ജൂനിയർ പെൺ. 400മീ: അൽഫോൻസാ ട്രീസ ടെറിൻ (കേരള സ്‌പോർട്‌സ് അക്കാഡമി, ഭരണങ്ങാനം). അലീനാ പി. ചെറിയാൻ (സെന്റ് പീറ്റേഴ്‌സ് എച്ച്.എസ്.എസ്, കുറുമ്പനാടം),

ജൂനി. ആൺ 400മീ :നന്ദു അനിൽ (സെന്റ് തോമസ് എച്ച്.എസ്.എസ് പാലാ), വിഷ്ണു അജി (എസ്.എം.വി എച്ച്.എസ്.എസ് പൂഞ്ഞാർ)

ജൂനി. പെൺ 400മീ :സാന്ദ്രമോൾ സാബു (എസ്.എം.വി എച്ച്.എസ്.എസ് പൂഞ്ഞാർ), ജൂബി ജേക്കബ് (കേരളാ സ്‌പോർട്‌സ് അക്കാഡമി, ഭരണങ്ങാനം)

സീനിയർ പെൺ 400മീ : മരിയാ ചാക്കോ (സെന്റ് മേരീസ് എച്ച്.എസ്.എസ് പാലാ), ജൂലി ജോൺസൺ (കേരളാ സ്‌പോർട്‌സ് അക്കാഡമി, ഭരണങ്ങാനം)

സബ് ജൂനി. പെൺ. ഹൈജമ്പ് :റെയ്മി റോയി (എസ്.എച്ച് ജി.എച്ച്.എസ് ഭരണങ്ങാനം), പ്രിയന പ്രമോദ് (കേരളാ സ്‌പോർട്‌സ് അക്കാഡമി, ഭരണങ്ങാനം)

ജൂനി. പെൺ. ഷോട്പുട് : ആതിരാ വി.എസ്. (എസ്.എം.വി എച്ച്.എസ്.എസ് പൂഞ്ഞാർ), സാധിമോൾ എൻ.എം. (സെന്റ് മേരീസ് എച്ച്.എസ്.എസ് പാലാ)

ജൂനി. ആൺ. ജാവലിൻ ത്രോ :ഗോഗുൽ റ്റി.കെ. (വി.ബി.എസ്.എൻ. എച്ച്.എസ്.എസ് ഞീഴൂർ), ദേവപ്രസാദ് വി.പി. (വി.എച്ച്.എസ്.എസ് ഭരണങ്ങാനം).

സീനി.ആൺ. 3000മീ: അനന്ദുമോൻ എൻ.എം.(എസ്.എം.വി എച്ച്.എസ് പൂഞ്ഞാർ), റൂബൻ ഹരോൾഡ് ജോസഫ് (സെന്റ് തോമസ് എച്ച്.എസ്.എസ് പാലാ)

സീനി. പെൺ. 3000 മീ :ആഗ്‌നസ് മെറിൻ ഷാജി (സെന്റ് മേരീസ് ജി.എച്ച്.എസ് പാലാ), അലീനാ ജിജി (സെന്റ് മേരീസ് ജി.എച്ച്.എസ് പാലാ)

ജൂനി. ആൺ 3000 മീ :അഖിൽ പ്രസാദ് (എസ്.എം.വി എച്ച്.എസ് പൂഞ്ഞൂർ), അബിൻ ബോണി (എസ്.എം.വി എച്ച്.എസ്.എസ് പൂഞ്ഞാർ)