പാലാ: പാലാ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ ഷോപ്പിംഗ് കം കൊമേഴ്‌സ്യൽ കോംപ്ലക്‌സ് എത്രയും വേഗം തുറന്നുകൊടുക്കുവാൻ നടപടി സ്വീകരിക്കണമെന്നും അവസാനഘട്ട മിനിക്കുപണികൾ പൂർത്തിയാക്കാതെ അനിശ്ചിതമായി നിർമ്മാണം നീട്ടിക്കൊണ്ടുപോകുന്നത് അവസാനിപ്പിക്കണമെന്നും യൂത്ത്ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വെള്ളവും വൈദ്യുതിയും ലഭ്യമാക്കി ബസ് ടെർമിനൽ പ്രവർത്തന സജ്ജമാക്കാത്തപക്ഷം യൂത്ത്ഫ്രണ്ട് (എം) പ്രക്ഷോഭപരിപാടികൾ ആരംഭിക്കുവാൻ തീരുമാനിച്ചതായി യൂത്ത്ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്റ് കുഞ്ഞുമോൻ മാടപ്പാട്ട്, സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക, ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കൽ, സുനിൽ പയ്യപ്പള്ളി എന്നിവർ അറിയിച്ചു.