എരുമേലി: കേരള വ്യാപാരി വ്യവസായി സമിതി കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് തുടക്കം കുറിച്ച് ഹാജി ടി.എച്ച്. നൂറുദീൻ വട്ടകപ്പാറ പതാക ഉയർത്തി. സംഘടനയുടെ സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന വ്യാപാരികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ ആദരിച്ചു .ചികിത്സാ സഹായ വിതരണം ഔസേപ്പച്ചൻ തകിടിയേൽ നിർവ്വഹിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി വനിതാ വ്യാപാരിയെ ആദരിച്ചു. കെ.സി. ജോർജുകുട്ടി സ്വാഗതവും കെ.എസ്. ഷാനവാസ് നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ഇ.എസ്. ബിജു ഉൽഘാടനം ചെയ്യും. പി.ആർ. ഹരികുമാർ പ്രവർത്തന റിപ്പോർട്ടും കെ.എസ്. മണി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജോസ്മോൻ ചെമ്പകത്തുങ്കൽ പ്രമേയം അവതരിപ്പിച്ചു. എം.സി. ടോമിച്ചൻ, രാധാകൃഷ്ണപിള്ള, ഗോപിനാഥപിള്ള, പോൾ ചെറിയാൻ, ഷമീസ് നൗഷാദ്, കെ.എസ്. അൻഷാദ്, സെയ്ദ് ചക്കാലയ്ക്കൽ, സുമേഷ് ശങ്കർ എന്നിവർ സംസാരിച്ചു.