pension

വൈക്കം: കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ സംസ്ഥാന വ്യാപകമായി നടത്തിയ സമരപരിപാടികളുടെ ഭാഗമായി വൈക്കം ടൗൺ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിലേക്ക് പ്രകടനവും ധർണയും നടത്തി.പി. എഫ്. ആർ. ഡി. എ. നിയമം റദ്ദ് ചെയ്ത് സ്റ്റാറ്റിയൂട്ടറി പെൻഷൻ പുഃനസ്ഥാപിക്കുക, പെൻഷൻ പരിഷ്‌ക്കരണം യഥാസമയം നടപ്പാക്കുക, പ്രായമേറിയവർക്ക് അധിക പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. നഗരത്തിൽ നടത്തിയ പ്രകടനത്തിനു ശേഷം നടന്ന ധർണ്ണ സംസ്ഥാന കമ്മിറ്റിയംഗം ജി. മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സി. കുമാരൻ മുഖ്യപ്രഭാഷണം നടത്തി. ടൗൺ പ്രസിഡന്റ് എ. വി. പുരുഷോത്തമൻ, സെക്രട്ടറി എ. ശിവൻകുട്ടി, ബ്ലോക്ക് പ്രസിഡന്റ് സി. വി. ഡാങ്കേ, ജില്ലാ കമ്മിറ്റിയംഗം ടി. ആർ. ചന്ദ്രശേഖരൻ നായർ, ബ്ലോക്ക് സെക്രട്ടറി പി. കെ. ചെല്ലപ്പൻ എന്നിവർ പ്രസംഗിച്ചു.