asram-school

വൈക്കം: ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ എൽ. പി. വിഭാഗത്തിൽ തുടർച്ചയായി രണ്ടാം തവണയും സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂൾ ഓവറോൾ ട്രോഫി നേടി. സ്‌കൂളിന് മികച്ച വിജയം നേടിതന്ന പ്രതിഭകളെ അദ്ധ്യാപക രക്ഷകർത്തൃ സമിതിയോഗം അനുമോദിച്ചു. പി. ടി. എ. പ്രസിഡന്റ് കെ. എ. സ്റ്റാലിൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി. റ്റി. ജിനീഷ്, മഞ്ചു ബാബു, അഞ്ജു ശരത്ത്, അദ്ധ്യാപകരായ മരിയഞ്ജാൻ രാജ്, അമ്പിളി പ്രതാപ്, കെ. കവിത, പി. ആർ. സൂര്യ, ആശ കെ ചെല്ലപ്പൻ, സി. എസ്. സന്ദീപ്, വി. ജി. നികിത എന്നിവർ പങ്കെടുത്തു