വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന് നാളെ കൊടിയേറും. രാവിലെ 7.45 നും 8.45നും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ തന്ത്രി ഭദ്രകാളി മറ്റപള്ളി നാരായണൻ നമ്പൂതിരിയാണ് കൊടിയേറ്റുക. ആചാരമനുസരിച്ച് മഹാദേവരുടെ സ്വർണ്ണ ധ്വജത്തിന്റെ ഉത്തര ദിക്കിലാണ് കൊടി ഉയരുക.
തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ എം.ഹർഷൻ അഷ്ടമി വിളക്കിലും സിനിമാ താരങ്ങളായ നെടുമുടി വേണുവും ഹരിശ്രീ അശോകനും ചേർന്ന് കലാമണ്ഡപത്തിലും ദീപം തെളിക്കും.
9 ന് ശ്രീബലി, 11 ന് നാരായണീയ പാരായണം, 12.30ന് ഭാഗവത പാരായണം, 1ന് അക്ഷരശ്ലോക സദസ്, 2 മുതൽ സംഗീതാർച്ചന, വൈകിട്ട് 4ന് സംഗീത സദസ്, 5 മുതൽ തിരുവാതിര കളി, 7ന് നൃത്തനൃത്യങ്ങൾ, 8 മുതൽ ഭരതനാട്യം, 9ന് കൊടിപ്പുറത്ത് വിളക്ക്, 10ന് രാവിലെ 8ന് ശ്രീബലി, 12ന് ആദ്ധ്യാത്മിക പ്രഭാഷണം, 2ന് നാരായണീയ പാരായണം, 2.30 ന് സംഗീതക്കച്ചേരി, 3.15 ന് ഭജന, വൈകിട്ട് 4ന് തിരുവാതിരകളി, 4.30ന് സംഗീതാർച്ചന, 5ന് കാഴ്ചശ്രീബലി, 5.45ന് തിരുവാതിരകളി, 7 ന് സംഗീതകച്ചേരി, 8ന് സംഗീതാരാധന, 9ന് വിളക്ക്, 9.30 ന് വയലിൻ ഉപാസന, 11ന് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ വക അഹസ്, രാവിലെ 8ന് ശ്രീബലി, 1 ന് ഉടുക്ക് പാട്ട്, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 6 ന് പൂത്താലം വരവ്, സംഗീതക്കച്ചേരി, 7 ന് ഭക്തി ഗാനാഞ്ജലി, 9ന് വിളക്ക്, 9.30ന് ഭക്തിഗാനസുധ, 12 ന് രാവിലെ 8ന് ശ്രീബലി, 10.40 ന്. പുല്ലാങ്കുഴൽ കച്ചേരി, 11.20 സംഗീതക്കച്ചേരി, 12 ന് മൃദംഗലയവിന്യാസം, 12.40 ന് ഉടുക്ക് പാട്ട്, 1.20 ന് അക്ഷരശ്ശോക സദസ്സ്, 2 മുതൽ സംഗീതക്കച്ചേരി, വൈകിട്ട് 4 മുതൽ തിരുവാതിരകളി, 5ന് കാഴ്ചശ്രീബലി, 6 ന് പൂത്താലം വരവ്, ശാസ്ത്രീയ നൃത്തങ്ങൾ, 9 ന് വിളക്ക്, 9.30 ന് ഹിന്ദുസ്ഥാനി സംഗീതസദസ്, 10.30ന് ഭരതനാട്യം, 13ന് രാവിലെ 8ന് ശ്രീബലി, 10. 40 മുതൽ സംഗീതക്കച്ചേരി, 12.40 ന് വിൽപാട്ട്, 1 ന് ഉത്സവബലി ദർശനം, 3.20 ന് സംഗീത സദസ്, വൈകിട്ട് 4ന് തിരുവാതിരകളി, 5ന് കാഴ്ചശ്രീബലി, 6ന് പൂത്താലം വരവ്, മാനസജപ ലഹരി, 7ന് ഭരതനാട്യം, 8ന് നൃത്തനൃത്യങ്ങൾ, 9 ന് വിളക്ക്, 9.30 ന് ഭക്തിഗാനസുധ, 14 ന് രാവിലെ 8ന് ശ്രീബലി,10.40 ന് സംഗീതക്കച്ചേരി, 12.40 ന് ശീതങ്കൻ തുള്ളൽ, 1ന് ഉത്സവബലി ദർശനം, 3.20 ന് സംഗീത സദസ്, വൈകിട്ട് 4ന് തിരുവാതിരകളി, 5 ന് കാഴ്ചശീബലി, 6ന് പൂത്താലം വരവ്, ആനന്ദനടനം, 7ന് നൃത്തനൃത്യങ്ങൾ, 8 ന് ഭരതനാട്യം, മോഹിനിയാട്ടം, 9 ന് വിളക്ക്, 9. 30 ന് പുണ്യപുരാണ വിഷ്വൽ ഹരികഥാപ്രസംഗം, 15ന് രാവിലെ 8ന് ശ്രീബലി, 11 ന് സിനിമാതാരം പത്മശ്രീ ജയറാമും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, 11.20 ന് സോപാനസംഗീതം, 12 മുതൽ സംഗീതക്കച്ചേരി, 1.20 ന് വയലിൻ കച്ചേരി, 2 ന് ആദ്ധ്യാത്മിക പ്രഭാഷണം, 2.40 ന് സംഗീതക്കച്ചേരി, 3.20 ന് സംഗീത സദസ് 4 ന് തിരുവാതിരകളി, 4.30ന് പിന്നൽ തിരുവാതിര, 5 ന് കാഴ്ചശ്രീബലി, ഭക്തിഗാനസുധ, 6 ന് പൂത്താലം വരവ്, ഭക്തിഗാനമേള, 7 ന് ഭരതനാട്യം, 8 ന് പാരീസ് ലക്ഷ്മിമിയും സംഘവും അവതരിപ്പിക്കുന്ന ഡാൻസ്, 9.30 ന് പിന്നണി ഗായകൻ സുനിൽ പള്ളിപ്പുറം നയിക്കുന്ന ഭക്തിഗാനമേള, 11 ന് ഋഷഭ വാഹനം എഴുന്നള്ളിപ്പ്, 1 ന് വെടിക്കെട്ട്, 16 ന് രാവിലെ 8ന് ശ്രീബലി, 10.40 മുതൽ സംഗീതക്കച്ചേരികൾ, 1.20 ന് ഓട്ടൻതുള്ളൽ, 2 ന് ഉത്സവബലി ദർശനം, സംഗീതക്കച്ചേരി, വൈകിട്ട് 4ന് തിരുവാതിരകളി, 5 ന് കാഴ്ചശ്രീബലി, ചോറ്റാനിക്കര വിജയൻ മാരാരും കുനിശ്ശേരി ചന്ദ്രൻ മാരാരും അവതരിപ്പിക്കുന്ന മേജർസെറ്റ് പഞ്ചവാദ്യം, 7ന് കീർത്തനാഞ്ജലി, 8 ന് ആനന്ദനടനം, 9 ന് ക്ലാസ്സിക്കൽ ഡാൻസ്, 10 ന് മേജർസെറ്റ് കഥകളി, 5 ന് വിളക്ക്, വടക്കുംചേരിമേൽ എഴുന്നള്ളിപ്പ്, 17 ന് രാവിലെ 8ന് ഗജപൂജ, സംഗീതക്കച്ചേരി, വൈകിട്ട് 4ന് ആനയൂട്ട്, 4.30 ന് കാഴ്ചശ്രീബലി, കുടമാറ്റം, മേജർസെറ്റ് പഞ്ചാരിമേളം, 7ന് നൃത്തസന്ധ്യ, 8 ന് നൃത്തനൃത്യങ്ങൾ, 9 ന് ഭരതനാട്യ കച്ചേരി, 9 ന് മേജർസെറ്റ് കഥകളി,10 ന് ഭക്തിഗാനമേള, 5 ന് വിളക്ക്, തെക്കുംചേരിമേൽ എഴുന്നള്ളിപ്പ്, 18 ന് രാവിലെ 10ന് ശ്രീബലി, 1 ന് മേജർസെറ്റ് പഞ്ചവാദ്യം, 1.40 ന് പുല്ലാങ്കുഴൽ കച്ചേരി, 2.20 ന് സംഗീതക്കച്ചേരി, വൈകിട്ട് 5ന് കാഴ്ചശ്രീബലി, ഭക്തിഗാനാഞ്ജലി, 6 ന് വീണക്കച്ചേരി, 8 ന് ഭരതനാട്യം, 9 ന് സംഗീത സദസ് 11ന് വലിയ വിളക്ക്, വെടിക്കെട്ട്, 12 ന് ഭക്തിഗാനമേള, 19 ന് രാവിലെ 8ന് ശ്രീബലി, 11 മുതൽ സംഗീതക്കച്ചേരികൾ, 2 ന് ഉത്സവബലി ദർശനം, 2.20 ന് സംഗീതക്കച്ചേരി, വൈകിട്ട് 5ന് മെഗാ കുറത്തിയാട്ടം, കാഴ്ചശ്രീബലി, 7 ന് ശിഖ സുരേന്ദ്രൻ ഐ എ എസിന്റെ സംഗീത സദസ്, 7.15ന് പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ അവതരിപ്പിക്കുന്ന ഭക്തിഗാനമേള, 9 ന് ഭരതനാട്യം, 12 ന് വിളക്ക്, 2 ന് ഹരികഥ, 20 ന് വെളുപ്പിന് 4.30 മുതൽ അഷ്ടമി ദർശനം, 9 ന് നാദസ്വര കച്ചേരി, 1 ന് ചാക്യാർകൂത്ത്, 2 ന് വയലിൻ വിസ്മയം, 3 ന് ഭക്തിഗാനമഞ്ജരി, 4 ന് ഓട്ടൻതുള്ളൽ, 6 ന് ഹിന്ദുമത കൺവൻഷൻ, 8ന് ഭരതനാട്യം ഡ്യൂവറ്റ്, 9 ന് കുച്ചിപ്പടി സോളോ, 10 ന് സംഗീത സദസ്സ്, രാത്രി 11 ന് ഉദയനാപുരത്തപ്പന്റെ വരവ്, 2 ന് അഷ്ടമിവിളക്ക്, വലിയ കാണിക്ക, വെടിക്കെട്ട്, 3.30 ന് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്, 21 ന് വൈകിട്ട് 6ന് ആറാട്ടെഴുന്നള്ളിപ്പ്പ്, 11 ന് ഉദയനാപുരത്ത് കൂടിപ്പൂജ വിളക്ക്.