ചങ്ങനാശ്ശേരി: നാലു കോടി കുത്തുകല്ലുങ്കൽ ഫിനാൻസിൽ നിന്നും മുക്കുപണ്ടം വച്ചു പണം തട്ടിയ പരാതിയിൽ തൃക്കൊടിത്താനം ചക്രാത്തിക്കുന്ന് ചിറപ്പുരയിടത്തിൽ വീട്ടിൽ ചാഞ്ഞോടി ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന മുഹമ്മദ് ഷാമോനെ (30) തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു

സെപ്തംബ‌ർ 20ന് സ്വർണ്ണം പൂശിയ 38 ഗ്രാം വരുന്ന അഞ്ച് വളകൾ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ച് 95,000 രൂപ രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.

പിടിയിലായ ഷാമോൻ ഐ.പി.എസ് ഓഫീസർ ചമഞ്ഞ് മൂന്നാറിൽ തട്ടിപ്പ് നടത്തിയ സംഭവം ഉൾപ്പെടെയുള്ള കേസുകളിലും പ്രതിയാണ്. ഇയാളെ റിമാൻഡ് ചെയ്തു.