കുമരകം : ശിവഗിരി തീർത്ഥാടന പദയാത്ര സമിതി കുടുംബയോഗം 10 ന് രാവിലെ 10.30 ന് കുമരകം തെക്ക് ശാഖാ ഓഡിറ്റോറിയത്തിൽ എസ്.കെ.എം ദേവസ്വം പ്രസിഡന്റ് വി.പി.അശോകൻ ഉദ്ഘാടനം ചെയ്യും. സമിതി ചെയർമാൻ പുഷ്കരൻ കുന്നത്തുചിറ അദ്ധ്യക്ഷത വഹിക്കും. ശാഖാ വൈസ് പ്രസിഡന്റ് ബിജുമോൻ കടമ്പനാട് അവാർഡ് വിതരണം നിർവഹിക്കും. സെക്രട്ടറി പി.പി.ഷാജിമോൻ, രവിവാര പാഠശാല കോ-ഓർഡിനേറ്റർ ശാലിനി മനോജ്, സമിതി ക്യാപ്ടൻ എം.എൻ.ഗോപിദാസ്, വൈസ് ക്യാപ്ടൻ സന്തോഷ് കുമാർ, വൈസ് ചെയർമാൻ ശിവദാസ് ആണ്ടിത്തറ, ജോ.സെക്രട്ടറി പ്രസന്നൻ തട്ടേൽ എന്നിവർ സംസാരിക്കും. സെക്രട്ടറി സലിമോൻ മുണ്ടുചിറ സ്വാഗതവും ട്രഷറർ സുനിൽ കരിവേലിൽ നന്ദിയും പറയും.