kadath

തലയോലപ്പറമ്പ്: ഉദയനാപുരം പഞ്ചായത്തിലെ വൈക്കപ്രയാറിനേയും മറവൻതുരുത്ത് പഞ്ചായത്തിനേയും ബന്ധിപ്പിച്ച് മൂവാറ്റുപുഴ ആറിന് കുറുകെയുള്ള ആറ്റുവേലകടവിലെ കടത്തു നിലച്ചു. ഉദയനാപുരം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വന്ന കടത്ത് രണ്ടു മാസം മുമ്പ് കടത്തുകാരൻ മരണപ്പെട്ടതോടെയാണ് നിലച്ചത്. ഉദയനാപുരത്തും സമീപ പ്രദേശത്തുമുള്ളവർക്കു മറവൻതുരുത്തിലേയ്ക്കു പോകാനും മറവൻതുരുത്തു നിവാസികൾക്കു വൈക്കത്തേയ്ക്കു എത്തുന്നതിനുമുള്ള എളുപ്പമാർഗമായിരുന്നു ഈ കടത്ത്. കടത്തുകാരൻ മരിച്ചതിനെ തുടർന്ന് പുതിയ കരാറുകാരനെ നിയോഗിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കടത്തില്ലാതായതോടെ ഇപ്പോൾ മറുകര കടക്കാൻ മറവൻതുരുത്തിലേയും ഉദയനാപുരത്തേയും ജനങ്ങൾ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയിലാണ്. പഞ്ചായത്തിലെ ജനങ്ങൾക്കും ഏറെ ഉപകാരപ്രദമായ ആറ്റുവേലക്കടവിലെ കടത്ത് പുനരാരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വൈക്കപ്രയാറിനേയും മറവൻതുരുത്ത് പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്നു

കടത്തുകാരൻ മരണപ്പെട്ടതോടെയാണ് കടത്ത് നിലയിക്കാൻ കാരണം

ജനങ്ങൾ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയിലാണ്.

പുതിയ കടത്തുക്കാരനെ നിയോഗിച്ചിട്ടില്ല