കുമരകം : ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ വിരിപ്പുകാല ശ്രീനാരായണ കൺവെൻഷന് തുടക്കമായി. വിരിപ്പുകാലാ ശ്രീനാരായണ കേന്ദ്രത്തിൽ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മപ്രചരണ സഭ ഉപദേശക സമിതി ചെയർമാൻ കുറിച്ചി സദൻ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ.പി.ചന്ദ്രമോഹൻ, സതീശൻ അത്തിക്കയം എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സഭ പി.ആർ.ഒ ഇ.എം.സോമനാഥൻ, ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോടിൽ, സ്വാഗതസംഘം ചെയർമാൻ എം.കെ.പൊന്നപ്പൻ, ശ്രീനാരായണ കേന്ദ്രം സെക്രട്ടറി സി.കെ.വിശ്വൻ എന്നിവർ പ്രസംഗിച്ചു. എഴുപത്തിയൊന്ന് ശിവഗിരി തീർത്ഥാടനത്തിലും പങ്കെടുത്ത നവതിയിലെത്തിയ പേരൂർ കളപ്പുരയ്ക്കൽ കെ.കെ.ദാമോദരനെ ഋതംബരാനന്ദ സ്വാമിയും, സപ്തതിയാഘോഷിക്കുന്ന ഡോ.പി.ചന്ദ്രമോഹനെ കെ.കെ. സരളപ്പനും ആദരിച്ചു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ മുൻകാല പ്രവർത്തകരെ സഭ കേന്ദ്ര സമിതിയംഗം ഡോ.ഗിരിജാ പ്രസാദ് ആദരിച്ചു.
ഇന്ന് രാവിലെ 9.30ന് വിദ്യാർത്ഥി സംഗമത്തിൽ പി.വി.ശശിധരൻ ക്ലാസ് നയിക്കും. 2 ന് ഗുരുദേവ ദർശനം ആഗോളതലത്തിൽ എന്ന വിഷയത്തിൽ സമ്മേളനം. നാലിന് ശിവഗിരി തീർത്ഥാടന ലക്ഷ്യപ്രചാരണ സമ്മേളനം സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്യും