കോട്ടയം: സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌സ് മീറ്റിനിടെ വിദ്യാർത്ഥിയുടെ ജീവനെടുത്ത ഹാമർ പാലായിലെ ജില്ലാ സ്‌കൂൾ ഗെയിംസിലും ഇടഞ്ഞു. അതീവ സുരക്ഷ ഏർപ്പെടുത്തിയിരുന്നെങ്കിലും സീനിയർ വിഭാഗം മൽസരത്തിനിടെ ഹാമർ ത്രോ ബോൾ ഏഴു തവണ ലക്കില്ലാതെ പറന്നു. ഒരു തവണ ഹാമർ സുരക്ഷാ കേജിൽ ഉടക്കുകയും ചെയ്തു. പിന്നീട് കയറി എടുത്താണ് ഉപയോഗിച്ചത്. രണ്ടു തവണയാണ് അപകടകരമായ രീതിയിൽ മൈതാനത്തിന് പുറത്തേയ്‌ക്ക് പോയത്. സമീപത്ത് ആളില്ലാതിരുന്നതിനാൽ ആപായമുണ്ടായില്ല.