കുമരകം : ശ്രീകുമാരമംഗലം ദേവസ്വവും വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘടിപ്പിച്ച ആർ.ശങ്കർ അനുസ്മരണം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അഡ്വ.വി.പി അശോകൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.എൻ.അനിൽ കുമാർ, ദേവസ്വം സെക്രട്ടറി കെ.ഡി.സലിമോൻ, കെ.വി.അനിൽകുമാർ, ഹെഡ്മിസ്ട്രസ് കെ.എം.ഇന്ദു എന്നിവർ സംസാരിച്ചു. ആർ.ശങ്കറിന്റെ പ്രതിമയിൽ ഹാരാർപ്പണവും നടത്തി.