പാലാ: എത്ര വേഗത്തിലോടിയാലും, എത്രദൂരം മറികടന്നാലും ഇത്തവണ പാലായിൽ റെക്കാഡ് കണ്ടെത്താൻ ഇത്തിരി വിഷമിക്കും. കാരണം റെക്കാഡ് ബുക്ക് കാണാനില്ല. ചട്ടപ്പടി സമരത്തിന്റെ ഭാഗമായി ഒരു വിഭാഗം അദ്ധ്യാപകർ വിട്ടു നിൽക്കുന്നതിനാലാണ് റെക്കാഡ് ബുക്ക് രണ്ടു ദിവസമായിട്ടും ലഭിക്കാത്തത്. മേളയുടെ ചരിത്രത്തിൽ ആദ്യമായാണ് റെക്കാഡ് ബുക്കില്ലാതെ മത്സരങ്ങൾ നടക്കുന്നത്. സാധാരണ മേള ആരംഭിക്കും മുൻപ് തന്നെ ഇത് അടക്കമുള്ള രേഖകൾ സംഘാടകർക്ക് നൽകുന്നതാണ് പതിവ്. എന്നാൽ, ഇത്തവണ ഇതെല്ലാം എന്നു കിട്ടുമെന്ന ചോദ്യത്തിന് ആർക്കും മറുപടിയില്ല. നിലവിൽ 2017 വരെയള്ള റെക്കാഡ് മാത്രം അടങ്ങിയ പഴയ ബുക്ക്‌ലെറ്റ് മാത്രമാണു സംഘാടകരുടെ പക്കലുള്ളത്.