അടിമാലി : എൻ.ആർ.സിറ്റി:എൻ.ആർ.സിറ്റി എസ് എൻ വി ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന 10മത്
അടിമാലി സബ് ജില്ലാ സ്‌കൂൾ കായികമേളയിൽ ഓവറോൾ കിരീടം എൻ.ആർ.സിറ്റി സ്‌കൂൾ നിലനിർത്തി. 44 സ്‌കൂളുകൾ പങ്കെടുത്ത കായിക മത്സരത്തിൽ 328 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. തൊടുപുഴയിൽ നടക്കുന്ന ജില്ലാ കായിക മേളയിൽ പങ്കെടുക്കുന്നതിന്ന് നൂറോളം കായിക പ്രതിഭകൾക്ക് അവസരം ലഭിച്ചിട്ടുണ്ട്. സബ് ജില്ല കായിക മേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് സ്‌കൂൾ മാനേജ്‌മെന്റിന്റെയും സ്റ്റാഫിന്റേയും പി.ടിഎ യുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി.കായികാദ്ധ്യാപകരായ മിനിജ.ടി.ബി, സുനിൽകുമാർ എന്നിവരാണ് പരിശീലകർ