കോട്ടയം : കോട്ടയം എക്സൈസ് ഡിവിഷനിലെ ചങ്ങനാശേരി, പാലാ, വൈക്കം, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, കോട്ടയം, കുറവിലങ്ങാട് റേഞ്ചുകളിലെ കള്ളുഷാപ്പുകളുടെ പരസ്യ വില്പന 16 ന് നടക്കും. രാവിലെ 10 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിലായിരിക്കും നടപടികൾ. കൂടുതൽ വിവരങ്ങൾ എക്സൈസ് ഓഫീസുകളിൽ ലഭിക്കും.