മുണ്ടക്കയം: എസ്.എൻ.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയനും വനിതാസംഘവും സംയുക്തമായി നടപ്പിലാക്കുന്ന ഗുരുസാന്ത്വനം സൗജന്യ ഭവന നിർമ്മാണ പദ്ധതിയുടെ ആദ്യത്തെ വീടിന്റെ തറക്കല്ലിടീൽ നടന്നു. നെടിയോരം ശാഖയിലെ ചിലമ്പുകുന്നേൽ സാലി മോഹനനാണ് നറുക്കെടുപ്പിലുടെ വീട് ലഭിച്ചത്. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി, വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്.തകടിയേൽ, സെക്രട്ടറി അഡ്വ.പി.ജീരാജ്, യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ ഡോ.പി.അനിയൻ, ഷാജി ഷാസ്, യൂണിയൻ കൗൺസിലർ രാജേഷ് കറ്റുവെട്ടിയിൽ, വനിതാസംഘം പ്രസിഡന്റ് അരുണാ ബാബു, വൈസ് പ്രസിഡന്റ് പത്മിനി രവീന്ദ്രൻ, സെക്രട്ടറി സിന്ധു മുരളീധരൻ, കേന്ദ്രസമിതി അംഗം ഷാലിജ സുന്ദരേശൻ, നെടിയോരം ശാഖഭാരവാഹികൾ എന്നിവർ പങ്കെടുത്തു.