കോട്ടയം : എസ്.എൻ.ഡി.പി. യോഗം കോട്ടയം യൂണിയന്റെ ആഭിമുഖ്യത്തിൽ നാഗമ്പടം ശ്രീമഹാദേവർ ക്ഷേത്രാങ്കണത്തിൽ ഇന്ന് രാവിലെ 9.30 ന് മുതൽ ധർമ്മപ്രബോധനവും ധ്യാനവും നടക്കും. ചെങ്ങന്നൂർ കോടുകുളഞ്ഞി ശ്രീനാരായണ ധർമ്മാശ്രമം മഠാധിപതി സ്വാമി ശിവബോധാനന്ദ മുഖ്യകാർമ്മികത്വം വഹിക്കും. ജപം, ധ്യാനം, മഹാഗുരുപൂജ, ഗുരുപൂജാപ്രസാദ വിതരണവുമുണ്ട്.