വൈക്കം: ടിവിപുരം ഗ്രാമ പഞ്ചായത്ത് ഗ്രാമോത്സവം 2019 നോടനുബന്ധിച്ച് അഖില കേരള വോളിബോൾ ടൂർണമെന്റ് പള്ളിപ്പുറത്ത് ശേരി സെന്റ് ജോസഫ് ഫൊറോനാ പള്ളി മൈതാനിയിൽ 9 മുതൽ 15 വരെ നടത്തുമെന്ന് പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണി പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 7ന് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം സി. കെ. ആശ എം. എൽ. എ. ഉദ്ഘാടനം ചെയ്യും മുൻ വോളിബോൾ താരവും പാലാ എം. എൽ. എ. യുമായ മാണി സി കാപ്പൻ മുഖ്യാതിഥിയുമായിരിക്കും.