പാലാ : വാളയാറിലെ ഇരകളുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിച്ചു. ഇതിനു മുന്നോടിയായി നടന്ന പ്രതിഷേധ പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു. കൊട്ടാരമറ്റത്തു നിന്ന് തുടങ്ങിയ പ്രകടനം ഗവ.ഹോസ്പിറ്റൽ ജംഗ്ഷനിൽ അവസാനിച്ചു. പ്രതിഷേധ ജ്വാലയുടെ ഉദ്ഘാടനം ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി കെ.പി സന്തോഷ് നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ബിഡ്‌സൺ മല്ലികശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷാജി കടപ്പൂർ മുഖ്യപ്രഭാഷണം നടത്തി. സന്തോഷ് പാറയിൽ, വിമൽ കുമാർ വിളക്കുമാടം, കെ.കെ.ഷാജി,വിജയൻ വാഴയിൽ,കുഞ്ഞുമോൾ നന്ദൻ,അരുൺ രാമപുരം എന്നിവർ പ്രസംഗിച്ചു.