പെരുമ്പായിക്കാട് : എസ്.എൻ.ഡി.പി യോഗം പെരുമ്പായിക്കാട് ശാഖ വിശേഷാൽ പൊതുയോഗം നാളെ ഉച്ചകഴിഞ്ഞ് 3 ന് ശ്രീനാരായണ എൽ.പി സ്കൂളിൽ നടക്കുമെന്ന് സെക്രട്ടറി എൻ.വി.സജിമോൻ അറിയിച്ചു. പ്രസിഡന്റ് ജയൻ പള്ളിപ്പുറം യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ പി.ബി.ഗിരീഷ് പങ്കെടുക്കും. യോഗവാർഷിക പ്രതിനിധികളെയും, യൂണിയൻ വാർഷിക പ്രതിനിധികളെയും ശാഖ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളേയും പൊതുയോഗത്തിൽ തിരഞ്ഞെടുക്കും.