പാലാ : മികവിന്റെ കേന്ദ്രമായി ഉയർത്തിയ പാലായിലെ മഹാത്മാഗാന്ധി ഗവ.ഹയർസെക്കൻഡറി സ്‌കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ മാണി സി കാപ്പൻ എം.എൽ. എയെത്തി. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സ്‌കൂൾ അധികൃതർ, പി.ടി.എ ഭാരവാഹികൾ എന്നിവരുമായി ചർച്ച ചെയ്തു. സ്‌കൂൾ ബിൽഡിംഗിൽ റാമ്പ് സൗകര്യം ഏർപ്പെടുത്തണമെന്നും, വിശാലമായ ഓഡിറ്റോറിയം മുകളിൽ തയ്യാറാക്കാൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി.എം ജോസഫ്, സിബി തോട്ടുപുറം, ജോസ് പാറേക്കാട്ട്, പീറ്റർ പന്തലാനി, ജോഷി പുതുമന, എബി ജെ ജോസ്, കെ ആർ സുദർശനൻ, പ്രിൻസിപ്പൽ വിഷ്ണുകുമാർ, ഹെഡ്മിസ്ട്രസ് രമണി വി ജി, പി ടി എ പ്രസിഡന്റ് എ ജെ വർഗീസ്, വൈസ് പ്രസിഡന്റ് ശ്രീജ, കെ. ആർ. ദിവാകരൻ, സി.കെ. സജിമോൻ ചാലിത്തറ,നവീൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.