തലയോലപ്പറമ്പ് : പരശുരാമനാൽ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളിൽ പത്തൊൻപതാമത്തെ ക്ഷേത്രമായ ഇറുമ്പയം പെരുന്തട്ട് ശ്രീമഹാദേവ ക്ഷേത്രത്തിൽ ആദ്യമായി നടത്തുന്ന ലക്ഷാർച്ചനയ്ക്ക് തുടക്കമായി. ഇന്നലെ വൈകിട്ട് 7ന് ലക്ഷാർച്ചന മണ്ഡപത്തിൽ നടന്ന ചടങ്ങിന്റെ ഭദ്രദീപ പ്രകാശനം വിജയ ഫാഷൻ ജ്വല്ലറി ഉടമ ജി.വിനോദ് നിർവഹിച്ചു. ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രികൾ ക്ഷേത്രം മേൽശാന്തി ഷിബു ശാന്തി ചെമ്മനത്തുകര,ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് സി.കെ രവി, വൈസ് പ്രസിഡന്റ് പി.ടി ഷിജോ, സെക്രട്ടി പി.ആർ മോഹൻദാസ്, ഖജാൻജി പി .എം ഫൽഗുണൻ തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ന് രാവിലെ 5.30ന് ലക്ഷാർച്ചന മണ്ഡപത്തിൽ ബ്രഹ്മകലശപൂജ, 7 ന് ലക്ഷാർച്ചന ആരംഭം, ഉച്ചയ്ക്ക് 1 ന് പ്രസാദ ഊട്ട്, വൈകിട്ട് 4.30ന് ലക്ഷാർച്ചന തുടർച്ച, 6.40 ന് ശ്രീലകത്ത് ദീപാരാധന, 7 ന് അർച്ചന കുംഭം എഴുന്നള്ളിക്കൽ, പത്തിന് രാവിലെ 7 ന് ലക്ഷാർച്ചന, ഉച്ചയ്ക്ക് 1 ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 4.30ന് ലക്ഷാർച്ചന തുടർച്ച, 6.40 ന് ദീപാലങ്കാരം, ദീപാരാധന, അർച്ചനാമണ്ഡപത്തിൽ സമൂഹപ്രാർത്ഥന, വിശേഷാൽ ദീപാരാധന, സമർപ്പണ പ്രാർത്ഥന തുടർന്ന് അർച്ചന കുംഭം എഴുന്നള്ളിക്കൽ, പ്രസാദ വിതരണം എന്നിവ നടക്കും. ക്ഷേത്രം തന്ത്രിയുടെയും മേൽശാന്തിയുടെയും മറ്റ് ഇരുപതിൽപ്പരം ശാന്തി പ്രമുഖരുടെയും മുഖ്യകാർമ്മികത്വത്തിലാണ് ലക്ഷാർച്ചന നടക്കുന്നത്.