ചങ്ങനാശേരി : ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. ഒപ്പമുണ്ടായിരുന്ന ആൾ കടന്നു കളഞ്ഞു. ഏനാ ചിറ പാറച്ചിറ ജോമോൻ (23) ആണ് അറസ്റ്റിലായത്. ചങ്ങനാശേരി പൊലീസ് സ്റ്റേഷനു സമീപം ഇന്നലെ പുലർച്ചെയാണ് സംഭവം. കേസിൽ ഉൾപ്പെട്ട് പൊലീസ് പിടികൂടിയ ബൈക്കാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. യുവാക്കൾ ബൈക്ക് തള്ളി മാർക്കറ്റ് ഭാഗത്തേക്ക് പോകുന്നത് കണ്ട പൊലീസുകാർ പിന്നാലെ ചെന്നപ്പോൾ ഇരുവരും ഓടിപ്പെടുകയായിരുന്നു. ഇതിനിടയിൽ ജോമോൻ നിലത്തു വീണു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.