വൈക്കം: തോട്ടകം ഡി പോൾ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പുനരുദ്ധരിച്ച പ്രാർത്ഥനാലയത്തിന്റെയും നിത്യാരാധനാ കേന്ദ്രത്തിന്റെയും വെഞ്ചിരിപ്പ് കർമ്മവും ബൈബിൾ കൺവെൻഷനും ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ നിർവഹിച്ചു. മേരിമാതാ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജെയിംസ് കോക്കണ്ടത്തിൽ, ഫൊറോന പള്ളിവികാരി ഫാ. ജോസഫ് തെക്കിനേൻ, തോട്ടകം ആശ്രമം സുപ്പീരിയർ ഫാ. സെബാസ്റ്റ്യൻ വണ്ടനാംതടത്തിൽ എന്നിവർ സഹകാർമ്മികരായി. ധ്യാനഗുരു ഫാ. ആന്റണി പയ്യപ്പള്ളി, ഫാ. ജെയിംസ് കല്ലുങ്കൽ, ഫാ. പോൾ പാറേക്കാട്ടിൽ, ഫാ. സിബിൻ മനയംപള്ളിൽ, ഫാ. ഫ്രാങ്കോ ചൂണ്ടൽ എന്നിവർ പ്രസംഗിച്ചു.