വൈക്കം: എസ്. എൻ. ഡി. പി. യോഗം 118ാം നമ്പർ കൊതവറ ശാഖയിലെ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ വാർഷികം ഇന്ന് ശ്രീനാരായണ നഗറിൽ ( ശാഖാ നവതി സ്മാരക പ്രാർത്ഥനാ ഹാൾ) നടക്കും.
രാവിലെ 5ന് ഗുരുദേവ കൃതികളുടെ പാരായണം, 7ന് ഗുരുപൂജ, ഭജന, 9.30 ന് പ്രതിഷ്ഠാ വാർഷിക സമ്മേളനം യോഗം പ്രസിഡന്റ് ഡോ.എം.എൻ. സോമൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എം.പി.സെൻ പ്രതിഷ്ഠാ വാർഷിക സന്ദേശം നൽകും. വിജയലാൽ നെടുങ്കണ്ടം അനുഗ്രഹ പ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് വി.വി.ഷാജി വെട്ടത്തിൽ സ്വാഗതവും വൈസ് പ്രസിഡന്റ് പി.എസ്.കരുണാകരൻ പത്തുപറ നന്ദിയും പറയും. 1 മണിക്ക് പ്രസാദം ഊട്ട്, 3 മുതൽ കുട്ടികളുടെ കലാപരിപാടികൾ, 6.15 ന് യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ദീപക്കാഴ്ച.